സഫലമീയാത്ര

N.N.KAKKAD


ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍
ആതിരവരും പോകുമല്ലേ സഖീ...
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ
ഇപ്പഴങ്കൂടൊരു ചുമക്കടിയിടറിവീഴാം
വ്രണിതമാം കണ്ഠത്തിലിന്നുനോവിത്തിരി കുറവുണ്ട്‌
വളരെ നാള്‍ കൂടി ഞാന്‍ നേടിയ നിലാവിന്റെ
പിന്നിലെയനന്തതയിലലിയുന്നിരുള്‍ നീലിമയില്‍
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി
എന്നും നിലക്കുമീയേകാന്ത താരകളെ
ഇന്നൊട്ടു കാണട്ടെ നീ തൊട്ടു നില്‍ക്കൂ
ആതിര വരും നേരമൊരുമിച്ചു കൈകള്‍കോര്‍
ത്തെതിരേല്‍ക്കണം നമുക്കിക്കുറി
വരുംകൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം
എന്തേ നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ
ചന്തം നിറക്കുകീ ശിഷ്ട ദിനങ്ങളില്‍
മിഴിനീര്‍ ചവര്‍പ്പു കെടാതീമധുപാത്രമടിയോളം മോന്തുക
നേര്‍ത്ത നിലാവിന്റെയടിയില്‍ തെളിയുമിരുള്‍ നോക്കുകി-
രുളിന്റെ അറകളിലെ ഓര്‍മ്മകളെടുക്കുക
ഇവിടെയെന്തോര്‍മ്മകളെന്നോ....